COVID 19Latest NewsKeralaNattuvarthaNews

മദ്യശാലകളോട് യെസ്, ആരോഗ്യം സംരക്ഷിക്കുന്ന ജിമ്മുകളോട് നോ: സർക്കാർ നിലപാടിനെതിരെ ജിമ്മന്മാരുടെ പ്രതിഷേധം

മ​തി​ല​കം: കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്ന വ്യത്യസ്തമായ ഒരു സമരമായിരുന്നു ഫിറ്റ്നസ് സെന്റർ ഉടമകളും പരിശീലകരും നടത്തിയത്. ‘ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് പ​റ​യു​ന്ന മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ക​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന ഫി​റ്റ്ന​സ് സെന്‍റ​റു​ക​ള്‍ ലോ​ക്കി​ടു​ക​യും ചെ​യ്യു​ന്നു’ എന്നായിരുന്നു ആ സമരത്തിൽ നിന്ന് ഉയർന്നു കേട്ട ഒരു വിമർശനം.

Also Read:പ്രണയവിവാഹമായിരുന്നു, സുരേഷിനൊപ്പം ഇറങ്ങിപ്പോയപ്പോൾ വീട്ടുകാർ വിവാഹം നടത്തി കൊടുത്തു: അർച്ചനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ

സമരത്തിന്റെ മറ്റൊരു പ്രത്യേകത അത്‌ നടന്ന വേദി തന്നെയാണ്. മ​തി​ല​കം കൂ​ളി​മു​ട്ടം പൊ​ക്ക​ളാ​യി​യി​ലെ ബി​വ​റേ​ജ് ഔ​ട്ട്​​ലെ​റ്റിന്റെ മു​ന്‍​ഭാ​ഗത്തായിരുന്നു ഈ സമരം നടന്നത്. വെ​യി​റ്റ് ലി​ഫ്​​റ്റി​ങ്​ ന​ട​ത്തി​യും, ശ​രീ​ര സൗ​ന്ദ​ര്യ പ്ര​ദ​ര്‍​ശ​ന​വും, വ്യാ​യാ​മ മു​റ​ക​ള്‍ ന​ട​ത്തി​യു​മാ​യി​രു​ന്നു സ​മ​രം.

കോവിഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഫി​റ്റ്ന​സ് സെന്‍റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പോ​സ്​​റ്റ​റു​ക​ളും സമരക്കാരുടെ കയ്യിലുണ്ടായിരുന്നു. സമരത്തിൽ കൗതുകമുണ്ടായിരുന്നെങ്കിലും അ​ട​ച്ചി​ട​ലി​ല്‍ പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ഫി​റ്റ്ന​സ് സെന്‍റ​ര്‍ ഉ​ട​മ​ക​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും സാ​മ്പത്തി​ക​വും മ​റ്റു​മാ​യ വി​ഷ​മങ്ങളുടെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​യി​രു​ന്നു ഈ സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button