PathanamthittaKottayamKeralaNattuvarthaNews

പഠനാവശ്യത്തിനായി വിദ്യാർത്ഥി വളർത്തിയ എഴുന്നൂറോളം മീനുകൾ ചത്തു പൊന്തി: കുളത്തിൽ വിഷം കലക്കിയെന്ന് സംശയം

എരുമേലി: പഠനാവശ്യത്തിനായി വിദ്യാർത്ഥി വളർത്തിയ എഴുന്നൂറോളം മീനുകൾ ചത്തു പൊന്തി. കുളത്തില്‍ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയതാണെന്ന സംശയവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി രംഗത്ത്. ലോക്ക് ഡൗണില്‍ പഠനം മുടങ്ങിയപ്പോഴാണ് തൊടുപുഴ അല്‍ അസര്‍ കോളജിലെ ബി‌ടെക് വിദ്യാര്‍ഥിയായ കണ്ണന്‍ പുതിയ ഒരാശയവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

Also Read:ചൂടുകുരുവിനുണ്ട് ചൂടോടെ പരിഹാരം: ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കുക

പഠനാവശ്യത്തിന് പണം സ്വരൂപിക്കാൻ കണ്ണന്‍ വീടിനടുത്തു തന്നെ ആറടി താഴ്ചയില്‍ ഒരു കുളം കുത്തുകയും അത് പടുതാകുളമായി മാറ്റുകയും ചെയ്തു. തുടർന്നായിരുന്നു മല്‍സ്യകൃഷിക്ക് തുടക്കമിട്ടത്. പഠനത്തോടൊപ്പം സ്വയം തൊഴില്‍കണ്ടെത്തിയ കണ്ണൻ പ്രദേശത്തെ മറ്റ് വിദ്യര്‍ത്ഥികള്‍ക്ക് മാതൃകയായി മാറുകയായിരുന്നു.

മീനുകൾ വളർന്നതോടെ കണ്ണന്റെ മനസ്സിലെ സന്തോഷവും അധികരിച്ചു. തുടർന്ന് മീനുകളുടെ വിളവെടുപ്പ് സമയം അടുത്തപ്പോഴാണ് കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ കാഴ്ച കണ്ണൻ കാണുന്നത്. ഏതോ സാമൂഹിക വിരുദ്ധര്‍ കുളത്തില്‍ വിഷം കലക്കിയതായിരിക്കുമെന്ന് കണ്ണൻ സംശയിക്കുന്നു. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button