Latest NewsKeralaNattuvarthaNews

വേനൽ മഴയ്ക്ക് ശക്തിയേറുന്നു; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍

തിരുവനന്തപുരം;കേരളത്തിൽ വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ,, തലസ്ഥാനത്ത് ഇന്ന് പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു, വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്.

കൂടാതെ മഴ കനത്തതോടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു,, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കൂടാതെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്, ഉച്ചകഴിഞ്ഞ് രണ്ടരമുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി,, ഇടിമിന്നല്‍ ഉണ്ടാകുന്ന സമയത്ത് ആരും പുറത്തിറങ്ങരുതെന്നും, ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button