ന്യൂഡല്‍ഹി: കോവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. അതിസമ്പന്നരിൽ നിന്ന് അധിക നികുതി ഈടാക്കാന്‍ ആണ് സർക്കാരിന്റെ മുമ്പിൽ ശുപാര്‍ശ വന്നിരിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് കോവിഡ് സെസെന്ന പേരില്‍ നികുതി ഈടാക്കണമെന്നും ആദായ നികുതി വകുപ്പിലെ അന്‍പതംഗ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നു മുതല്‍ ആറു മാസംവരെ ഇത്തരത്തില്‍ നികുതി ഈടാക്കിയാല്‍ മൊത്തം 68,000 കോടി രൂപവരെ കണ്ടെത്താമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സസിന് (സി.ബി.ഡി.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
‘ഫോഴ്സ് 1.0’ (സാമ്ബത്തിക ഓപ്‌ഷനുകളും കോവിഡിനുള്ള മറുപടിയും) എന്നാണ് റിപ്പോര്‍ട്ടിന്റെ വിശേഷണം. സാധാരണക്കാരെയും ഇടത്തരക്കാരെയും ബാധിക്കാത്ത ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്. ₹50,000 കോടി ഇങ്ങനെ, ഒരു കോടി രൂപയ്ക്കുമേല്‍ പ്രതിവര്‍ഷ വരുമാനമുള്ളവരുടെ ആദായ നികുതി 40 ശതമാനമാക്കണം (നിലവില്‍ 30 ശതമാനം)
അഞ്ചുകോടി രൂപയിലധികം വരുമാനമുള്ളവര്‍ക്ക് മേല്‍ സ്വത്ത് നികുതി പുനഃസ്ഥാപിക്കണം.₹18,000 കോടി ഇങ്ങനെ, 10 ലക്ഷം രൂപയ്ക്കുമേല്‍ വരുമാനക്കാരില്‍ നിന്ന് നാല് ശതമാനം കൊവിഡ് സെസിലൂടെ 15,000-18,000 കോടി രൂപവരെ. പ്രതിമാസം എണ്‍പതിനായിരത്തില്‍ കൂടുതല്‍ വരുമാനമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.
മറ്റു ശുപാര്‍ശകള്‍, വിദേശ കമ്ബനികള്‍ ഇന്ത്യയില്‍ നേടുന്ന 10 കോടി രൂപവരെയുള്ള വരുമാനത്തിന് നിലവിലുള്ള രണ്ടു ശതമാനം സര്‍ചാര്‍ജ് ഉയര്‍ത്തണം. 10 കോടി രൂപയ്ക്കുമേല്‍ വരുമാനത്തിന് അഞ്ചു ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണം. എല്‍.പി.ജി സബ്സിഡി വേണ്ടെന്നുവയ്‌ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ച മാതൃകയില്‍, നികുതി ഇളവുകള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ‘ഗിവ് ഇറ്റ് അപ്പ്” പ്രചാരണം ആരംഭിക്കണം.
Post Your Comments