Latest NewsIndia

ഉദ്ധവിന്റെ മുഖ്യമന്ത്രിസ്ഥാനം തുലാസിൽ, കോടതി നിർദ്ദേശം ബിജെപിയ്ക്ക് ലോട്ടറി : സഖ്യം പിളരുമെന്ന് സൂചന

ഇനി ഒരുമാസത്തോളം രാജി സമര്‍പ്പിക്കാനായി ഉദ്ധവിന് മുന്നിലുള്ളത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് മുന്നറിയിപ്പ് വരെ ശിവസേന നല്‍കിയിട്ടും അദ്ദേഹം അനങ്ങിയിട്ടില്ല.പാല്‍ഗര്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ അടക്കം ഉദ്ധവ് ബിജെപിയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ യാതൊരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്ന സമീപനമാണ് ബിജെപിയുടേത്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ സർക്കാരിന് കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ട് എംഎൽഎ ആയി വിജയിക്കുകയോ അതല്ലെങ്കിൽ എംഎൽസി ആയി നിയമസഭയിൽ എത്തുകയോ വേണം. എന്നാൽ മഹാരാഷ്ട്രയിൽ കാര്യങ്ങൾ ഇപ്പോൾ എളുപ്പമല്ല. ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഇപ്പോൾ അസാധ്യമാണ്. ഗവര്‍ണര്‍ തല്‍ക്കാലത്തേക്ക് ഉദ്ധവിന്റെ എംഎല്‍സി ശുപാര്‍ശ അംഗീകരിക്കില്ലെന്നാണ് സൂചന.

കെജ്‌രിവാളിന് കോവിഡ് കേസിൽ മതമില്ലെങ്കിൽ പിന്നെ ‘മർകസ് പ്രത്യേകമായി ലിസ്റ്റുചെയ്തത് എന്തുകൊണ്ട്?’- ചോദ്യങ്ങളുമായി ഒവൈസി

ഇനി ഒരുമാസത്തോളം രാജി സമര്‍പ്പിക്കാനായി ഉദ്ധവിന് മുന്നിലുള്ളത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് മുന്നറിയിപ്പ് വരെ ശിവസേന നല്‍കിയിട്ടും അദ്ദേഹം അനങ്ങിയിട്ടില്ല.പാല്‍ഗര്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ അടക്കം ഉദ്ധവ് ബിജെപിയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെ യാതൊരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്ന സമീപനമാണ് ബിജെപിയുടേത്.ഉദ്ധവിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കണമെന്നാണ് ബിജെപിയിലെ ആവശ്യം. ഇതുവരെ കോവിഡ് പ്രവര്‍ത്തനത്തില്‍ പോലും ബിജെപിയുമായി സഹകരിക്കാന്‍ ഉദ്ധവ് തയ്യാറല്ല.

തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഉദ്ധവ് ശരിക്കും പ്രതിരോധത്തിലാവും. അദ്ദേഹം രാജിവെക്കേണ്ടി വരുമെന്ന് ബിജെപിയിലെ ഉന്നത നേതാക്കള്‍ പറയുന്നു. ശിവസേനയ്ക്ക് ഇത്തരമൊരു നീക്കം മുമ്പ് കളിച്ച് പരിചയമില്ല. കോടതി വിധിയുടെ പിന്‍ബലവും ബിജെപിക്കൊപ്പമുണ്ട്. ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യാന്‍ നിയമപ്രകാരം സാധ്യമല്ല. ശിവസേന അതിന് കുറുക്ക് വഴിയാണ് നിര്‍ദേശിച്ചത്. ഉദ്ധവ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു എന്ന വാദമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ സമൂഹത്തിന് സംഭാവന നല്‍കിയവരെയാണ് പ്രധാനമായും ഗവര്‍ണര്‍ പരിഗണിക്കുന്നത്. എന്താണ് ഉദ്ധവിന്റെ സംഭാവനയെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു.

ഇതിന് കൃത്യമായി ശിവസേനയ്ക്ക് ഉത്തരമില്ല. ഇതിനിടെ മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരാൾ. എന്നാല്‍ ഗവര്‍ണര്‍ നിയമസാധുത പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ നിയമസാധുതയില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ക്ക് ഈ ശുപാര്‍ശ ഇനി എളുപ്പത്തില്‍ തള്ളാം. ശിവസേനയുടെ മുന്നില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നില്‍ ലോക്ഡൗണ്‍ പിന്‍വലിച്ച ഉടനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ്.

ഇതിലൂടെ ഉദ്ധവിന് എംഎല്‍സിയാവാം. രണ്ടാമത്തെ കാര്യം കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സെഷന്‍ ചേര്‍ന്ന് ഉദ്ധവിനെ നിയമസഭയിലേക്ക് ശുപാര്‍ശ ചെയ്യുന്നതാണ്. ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയാല്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മറ്റൊന്ന് ഒരാളെ മുഖ്യമന്ത്രിയായി ശുപാര്‍ശ ചെയ്യിക്കലാണ്. രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ രാജിവെക്കുക. തുടര്‍ന്ന് വീണ്ടും ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാവുക. എന്നാൽ ഒരിക്കല്‍ രാജിവെച്ചാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് നിയമവിരുദ്ധമാണ്.

കേന്ദ്രം നടപ്പാക്കാൻ തീരുമാനിച്ച വിവരങ്ങൾ അറിഞ്ഞാൽ ഉടനെ ‘ക്രെഡിറ്റ്’ നേടാനായി ആ കാര്യം ആവശ്യപ്പെട്ട് സോണിയ അപ്പോൾ കത്തെഴുതും : പരിഹാസവുമായി പ്രകാശ് ജാവ്‌ദേക്കർ

അതുകൊണ്ട് ഉദ്ധവിന് ഈ വിധി വന്‍ തിരിച്ചടിയാണ്. മഹാസഖ്യം ഉദ്ധവിന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ സഖ്യത്തിനില്ല. ഒന്നാമത്തെ കാര്യം സുപ്രധാന വകുപ്പുകളൊന്നും കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന് ലഭിച്ച റവന്യൂ വകുപ്പ് മാത്രമാണ് പേരിനുള്ളത്. അശോക് ചവാനെ പോലുള്ളവര്‍ മന്ത്രിസഭയുടെ ഭാഗമല്ല. മിലിന്ദ് ദേവ്‌റയും, സഞ്ജയ് നിരുപവും മന്ത്രിസഭയ്ക്ക് പുറത്തുതന്നെ.

ഈ സാഹചര്യത്തില്‍ വലിയൊരു വിഭാഗം എന്തിനാണ് ഉദ്ധവിനെ പിന്തുണയ്ക്കുന്നതെന്നാണ് ചോദിക്കുന്നത് . രാഹുല്‍ വിഭാഗം തന്നെ സഖ്യത്തെ വീഴ്ത്തുമെന്നാണ് പ്രവചനം. ഉദ്ധവ് ഇത്രയൊക്കെ കടമ്പകള്‍ കടന്നാലും തിരഞ്ഞെടുപ്പ് ഉടന്‍ നടക്കില്ല. കാരണം ഹ്രസ്വകാല തിരഞ്ഞെടുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒമ്പത് സീറ്റുകളാണ് ഏപ്രില്‍ 24ന് ഒഴിവ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button