Latest NewsIndia

കെജ്‌രിവാളിന് കോവിഡ് കേസിൽ മതമില്ലെങ്കിൽ പിന്നെ ‘മർകസ് പ്രത്യേകമായി ലിസ്റ്റുചെയ്തത് എന്തുകൊണ്ട്?’- ചോദ്യങ്ങളുമായി ഒവൈസി

ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ‘രക്തം മതം കാണുന്നില്ല’ എന്ന് പ്രഖ്യാപിക്കുമ്പോഴും ചില കാര്യങ്ങളിൽ വിശദീകരണം നൽകണമെന്ന് എ.ഐ.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി ഞായറാഴ്ച ആവശ്യപ്പെട്ടു. കെജ്‌രിവാൾ മർക്കസിനെതിരെ അതിവേഗം നടപടിയെടുത്തതെങ്ങനെയെന്നും കോവിഡ് കേസുകളിൽ അവരുടെ ലിസ്റ്റ് പ്രത്യേകമായി തയാറാക്കിയത് എന്തിനെന്നും ഒവൈസി ചോദിച്ചു. എന്നാൽ ദില്ലി കലാപത്തിൽ 53 പേർ കൊല്ലപ്പെട്ട ‘രാജ് ഘട്ടിൽ പ്രാർത്ഥിച്ചു’. ഈ ചോദ്യങ്ങൾക്ക് ചൊവ്വാഴ്ച കെജ്‌രിവാൾ ഉത്തരം നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു.

കെജ്‌രിവാളിന്റെ സ്വയം പ്രഖ്യാപിത ‘ഹനുമാൻ ഭക്ത്’ പദവി എന്താണെന്നു പരിശോധിക്കണം. നേരത്തെ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണയെ പ്രതിരോധിക്കുന്നതിനായി ഒറ്റകെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആഹ്വനം ചെയ്തിരുന്നു . ‘എല്ലാവരും പ്ലാസ്മ ദാനം ചെയ്യൂ. നമുക്ക് എല്ലാവര്‍ക്കും കൊറോണ വൈറസിനെ പ്രതിരോധിക്കുകയും അതില്‍ നിന്ന് മുക്തി നേടുകയും വേണം. നാളെ ഹിന്ദു മതവിഭാഗത്തില്‍ വിശ്വസിക്കുന്നൊരാള്‍ക്ക് രോഗം ഗുരുതരമാവുകയാണെങ്കില്‍ ആര്‍ക്കറിയാം ഒരു പക്ഷെ മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നൊരുവന് അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും.

തിരിച്ചും അങ്ങനെ തന്നെ’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.പ്ലാസ്മ തെറാപ്പി ചെയ്യുന്നതിനായി കൊറോണ ഭേദമായവര്‍ താന്‍ ഏത് മതത്തില്‍പ്പെട്ടയാളാണെന്ന് നോക്കാതെ രക്തദാനത്തിന് തയ്യാറാവണമെന്ന് അരവിന്ദ് കെജ്‌രിവാല്‍ പറഞ്ഞു. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. ദില്ലിക്ക് പുറമേ കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കും പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button