തിരുവനന്തപുരം • ചലച്ചിത്ര സംവിധായകനും കേരള ചാലചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ ഒരു യുവനടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതായി ശനിയാഴ്ച ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 ഏപ്രിൽ 26 നാണ് യുവതി ചലച്ചിത്രകാരന് നിയമപരമായ നോട്ടീസ് അയച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആമിയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ കമല്‍ ‘പ്രണയമീനുകളുടെ കടല്‍’ എന്ന അടുത്ത ചിത്രത്തില്‍ പ്രധാനവേഷം വാഗ്ദാനം ചെയ്തുവെന്നും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിച്ചുവെന്നും എന്നാല്‍ വാഗ്ദാനം ചെയ്യപ്പെട്ട വേഷം തനിക്ക് ലഭിച്ചില്ലെന്നും നടി ആരോപിക്കുന്നു.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കമല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ഒരു വർഷം മുമ്പ് എനിക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചുവന്നത് സത്യമാണ്. ഞാൻ എന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ, ഇത് തെറ്റായ ആരോപണമായതിനാൽ, എതിര്‍കക്ഷിയില്‍ നിന്നുള്ള തുടർനടപടികൾക്കായി കാത്തിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് സംഭവിച്ചില്ല. അതിനാല്‍ ഞാന്‍ അത് അവഗണിച്ചു.”- കമല്‍ പറഞ്ഞു.
ടിവി ചാനൽ താന്‍ നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രക്ഷേപണം ചെയ്തുവെന്നും സംവിധായകന്‍ ആരോപിച്ചു.
“തികച്ചും വ്യത്യസ്തമായ ഒരു ചോദ്യത്തിനുള്ള എന്റെ മറുപടിയായിരുന്നു അത്. എന്റെ പ്രതിഫലത്തെക്കുറിച്ച് ഒരു നിർമ്മാതാവുമായി എനിക്ക് ഒരു പ്രശ്നമുണ്ടായിരുന്നു, ഞങ്ങൾ അത് പിന്നീട് പരിഹരിച്ചു. റിപ്പോർട്ടർ എന്നോട് ചോദിച്ച ചോദ്യം, “പ്രതിഫല പ്രശ്നം പരിഹരിച്ചോ?” എന്നായിരുന്നു.
ഇത് തനിക്കെതിരായ ആസൂത്രിതമായ പ്രചാരണമാണെന്ന് തനിക്ക് തോന്നുന്നുവെന്നും കമല്‍ പറയുന്നു. “ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ചില ആഭ്യന്തര കലഹങ്ങള്‍ മൂലം അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ലഭിച്ച നിയമപരമായ അറിയിപ്പിനെക്കുറിച്ച് എന്റെ അഭിഭാഷകനും മുന്‍ ജീവനക്കാരനും മാത്രമേ അറിയൂ. എന്നിരുന്നാലും, അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ മതിയായ തെളിവുകള്‍ എന്റെ പക്കലില്ല”- അദ്ദേഹം പറയുന്നു.
“എന്റെ മതം കാരണമാണ് ജനം ടി.വി തന്നെ ആക്രമിക്കുന്നതെന്ന് തോന്നുന്നു. അവർ എന്നെ കമലുദ്ദീൻ മുഹമ്മദ് മാജിദ് എന്നാണ് വിളിക്കുന്നത്. മലയാള സിനിമയ്ക്ക് കമലുദ്ദീനില്ല. കമലിനെ മാത്രമേ അറിയൂ. എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? എന്തുകൊണ്ടാണ് നടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും ഇടാത്തത്? എന്റെ സിനിമകളുടെ കാസ്റ്റിംഗ് കാസ്റ്റിംഗ് ടീമിലൂടെയും സഹസംവിധായകരിലൂടെയുമാണ് ചെയ്യുന്നത്”- കമല്‍ പറഞ്ഞു.
കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ചെന്ന ചാനലിന്റെ അവകാശവാദവും സംവിധായകൻ നിഷേധിക്കുന്നു. ഇതും തീർത്തും തെറ്റാണ്, ഉത്തരവാദികൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ താന്‍ ആലോചിക്കുന്നതായും കമല്‍ വ്യക്തമാക്കി.
കടപ്പാട് : Times of India (Entertainment Times)
Post Your Comments