ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റാണ് സോണിയക്ക് വേണ്ടതെന്നും കേന്ദ്ര നടപടികളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചാല്‍ സോണിയ അതേകാര്യം ആവശ്യപ്പെട്ട് ഉടന്‍ തന്നെ കത്തെഴുതുമെന്നും അദ്ദേഹം പരിഹസിച്ചു. ദിവസവും ഇങ്ങനെ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുന്നതിനു പകരം സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും പുറത്തേക്കിറങ്ങി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത് എന്ന് കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
ചെറുകിട-ഇടത്തരം വ്യാപാരികളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ എടുത്ത വിവരം ലഭിച്ചപ്പോള്‍ തന്നെ സോണിയ പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. താന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് കേന്ദ്രം ഇത്തരം നടപടികള്‍ സ്വീകരിച്ചത് എന്ന് വരുത്തി ക്രെഡിറ്റ് എടുക്കാനാണ് സോണിയ ശ്രമിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ചെറുകിട-ഇടത്തരം വ്യാപാരികളെ സഹായിക്കുന്നതിനായി ചില നടപടികളെടുത്തത് അറിഞ്ഞതോടെയാണ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.
പഞ്ചാബ് അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടി
തങ്ങള്‍ കാരണമാണ് സര്‍ക്കാര്‍ നടപടിയെടുത്തത് എന്ന് അവകാശപ്പെട്ടു കൊണ്ട്. സോണിയയ്ക്ക് സര്‍ക്കാര്‍ ചെയ്യുന്നതിന്റെ ക്രഡിറ്റ് ഏറ്റെടുക്കലാണ് വേണ്ടത് എന്നും ജാവദേക്കര്‍ പറഞ്ഞു. ഇതുവരെ ഏഴ് കത്തുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിട്ടുളളത്.അതേസമയം, ലോക്ക് ഡൗണിനിടെ 1.70 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പാവങ്ങള്‍ക്കായി നല്‍കിയത്.
രാജ്യത്തെ 20 കോടി സ്ത്രീകള്‍ക്ക് 500 രൂപ വെച്ച് വിതരണവും നടത്തി. മൂന്ന് മാസം ഇത് തുടരും. കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍, ഈ കാര്യങ്ങളൊന്നും കോണ്‍ഗ്രസ് കാണുന്നില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കരുതെന്നും ജാവ്‌ദേക്കര്‍ കുറ്റപ്പെടുത്തി.
Post Your Comments