ദുബായ് : ഒരു മലയാളി കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്ന കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാൻ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന.
ALSO READ : പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ അന്തരിച്ചു
ഇതുവരെ വിദേശ രാജ്യങ്ങളിൽ 6300 ഇന്ത്യക്കാർക്കാണ് കോവിഡ് ബാധിച്ചത്,ഇതിൽ ഗൾഫിൽ മാത്രം 2000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42,856 ആയി ഉയര്‍ന്നു. 254 പേരാണ് ഇതുവരെ മരിച്ചത്. സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചിട്ടുണ്ട്.
Post Your Comments