ലോകരാഷ്ട്രങ്ങളില്‍ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട കൊറോണയെ പ്രതിരോധിയ്ക്കാന്‍ എല്ലാ രാഷ്ട്രങ്ങളും സ്വന്തമായി വാക്‌സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. കൊറോണയെ തുരത്താന്‍ ഒറ്റമൂലികളും പരീക്ഷണത്തില്‍ വരുന്നുണ്ട്. ഇതിലൊന്നാണ് പാതാളമൂലി എന്ന ഔഷധച്ചെടി. ആന്റിവൈറല്‍ സവിശേഷതയുള്ളതിനാല്‍ ഈ ഈ ചെടിയുപയോഗിച്ച് കോവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍ ചികിത്സിക്കാനാകുമോയെന്നാണ് സിഎസ്‌ഐആര്‍ പരിശോധിക്കുന്നത്. രാജ്യത്തെ ഗോത്രവര്‍ഗവിഭാഗങ്ങള്‍ കാലാകാലങ്ങളായി ഈ ചെടി മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഔഷധ സ്വഭാവം ഡെങ്കുവിനെതിരെ ഉപയോഗിക്കാനാകുമോയെന്ന പരീക്ഷണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
read also : ലോക്ഡൗണ്‍ സമയപരിധി നീട്ടണമെന്ന ആവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍
ഇന്ത്യയിലാകമാനം വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്യമാണ് പാതാളമൂലി. ഇതിന്റെ വേരും ഇലകളും ഔഷധമൂല്യമുള്ളവയാണ്. ഈ ചെടിയില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടങ്ങള്‍ ഉപയോഗിച്ച് ഡെങ്കുവിനെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം 2016 മുതല്‍ നടക്കുന്നുണ്ട്. പരീക്ഷണങ്ങളില്‍ ഈ സസ്യത്തിലെ ഘടകങ്ങള്‍ക്ക് ഡെങ്കുവിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്‍എന്‍എ വൈറസുകള്‍ക്കെതിരെ ഇവ ഫലപ്രദമാകുമോയെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ശരീരത്തില്‍ കൊറോണ വൈറസും ഡെങ്കു വൈറസും കയറിക്കൂടുന്നത് വ്യത്യസ്ത മാര്‍ഗങ്ങളില്‍കൂടിയാണ്. എന്നാല്‍ അവ ശരീരത്തില്‍ വളര്‍ന്ന് പെരുകുന്നത് ഒരേരീതിയിലാണ്. അതിനാല്‍ കൊറോണ വൈറസിന്റെ പ്രവര്‍ത്തനത്തെയും ഇത് തടയുമെന്നാണ് കരുതുന്നത്. ഡെങ്കുവിന് പുറമെ ചിക്കുന്‍ഗുനിയ, എന്‍സെഫലൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
Post Your Comments