Latest NewsNewsIndiaCarsAutomobile

കോവിഡ് പ്രതിരോധം : ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ സഹായമെത്തിച്ച് ഹ്യുണ്ടായി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി : ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ സഹായമെത്തിച്ച് പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഡല്‍ഹി, ഹരിയാന, മഹാരാഷ്ട, തമിഴ്‌നാട് എന്നീ സംസ്ഥാങ്ങളിൽ കോവിഡ് രോഗികളെ പരിശോധിക്കുന്ന ശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ കിറ്റുകളും, ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമത്തെ മറികടക്കുവാനായി ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകളുമാണ് വിതരണം ചെയ്തിരിക്കുന്നത്.

Also read ; ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല; അവനെ എനിക്കറിയാമെന്ന് മുന്‍ ഇന്ത്യന്‍ താരം

17000 പിപിഇ കിറ്റുകള്‍, 20 ലക്ഷം മാസ്‌ക്, 1.5 ലക്ഷം സാനിറ്റൈസര്‍ കിറ്റ്, 6000 ഡ്രൈ റേഷന്‍ കിറ്റുകള്‍ എന്നിവയാണ് നല്‍കിയത്. തമിഴ്‌നാട്ടിലെ ആശുപത്രികള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനവും നല്‍കും. വെന്റിലേറ്റര്‍ നിര്‍മാണം, ശുചീകരണ പ്രവര്‍ത്തനം എന്നിവയ്ക്കും നേതൃത്വം നല്‍കുന്നുണ്ട്. പിപിഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍,ഡ്രൈ റേഷന്‍ എന്നിവയ്ക്കായി ഒമ്പത് കോടി രൂപയാണ് കമ്പനി ചിലവിടുന്നത്. അതിനാൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റു കമ്പനികളോടൊപ്പം മുൻ നിരയിലാണ് ഹ്യുണ്ടായി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപയും തമിഴ്‌നാടിനായി അഞ്ച് കോടിയും ധനസഹായമായി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button