Latest NewsNewsBusiness

ഇനി അധികം കാത്തിരിക്കേണ്ട! ആമസോണിൽ നിന്ന് കാറും പർച്ചേസ് ചെയ്യാം, കരാറിൽ ഏർപ്പെട്ട് ഈ വാഹന നിർമ്മാതാക്കൾ

ആദ്യ ഘട്ടത്തിൽ യുഎസിലെ ആമസോൺ ഉപഭോക്താക്കൾക്കാണ് ഓൺലൈനിലൂടെ കാർ പർച്ചേസ് ചെയ്യാൻ സാധിക്കുക

ലോകത്ത് വൻ ജനപ്രീതിയുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഓൺലൈൻ പർച്ചേസ് ഇഷ്ടപ്പെടുന്നവർക്കായി ഓരോ ഉൽപ്പന്നങ്ങളുടെയും പ്രത്യേക ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഓൺലൈനിൽ വിപണിയിലേക്ക് വാഹനങ്ങളുടെ വിൽപ്പനയും എത്തിക്കാൻ ഒരുങ്ങുകയാണ് ആമസോൺ. ഇതാദ്യമായാണ് ഒരു ഇ-കോമേഴ്സ് പ്ലാറ്റ്ഫോം മുഖാന്തരം വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആമസോണും, പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി വെഹിക്കിൾസും ധാരണയിൽ എത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഹ്യുണ്ടായിയുടെ വാഹനങ്ങൾ ആമസോൺ മുഖാന്തരം ഉപഭോക്താക്കൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.

ഓൺലൈൻ വിപണിയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഹ്യുണ്ടായിയുമായുള്ള കരാർ. ആദ്യ ഘട്ടത്തിൽ യുഎസിലെ ആമസോൺ ഉപഭോക്താക്കൾക്കാണ് ഓൺലൈനിലൂടെ കാർ പർച്ചേസ് ചെയ്യാൻ സാധിക്കുക. ഉപഭോക്താക്കളുടെ താൽപ്പര്യമനുസരിച്ച് മറ്റു രാജ്യങ്ങളിലേക്ക് കൂടി ഈ സേവനം എത്തിക്കാനാണ് ആമസോണിന്റെ തീരുമാനം. ഉപഭോക്താക്കൾക്ക് ഹ്യുണ്ടായിയുടെ ഇഷ്ട മോഡലുകൾ ആമസോൺ മുഖേന ഓർഡർ ചെയ്യാൻ സാധിക്കും. ഓർഡർ ചെയ്യുന്ന വാഹനങ്ങൾ പ്രാദേശിക ഹ്യൂണ്ടായ് ഡീലർ മുഖേനയാണ് ഡെലിവറി ചെയ്യപ്പെടുക. വിപണിയിൽ ലഭ്യമായിട്ടുള്ള മുഴുവൻ മോഡലുകളും ഓൺലൈനിലും ലഭിക്കുമെന്നതാണ് പ്രത്യേകത.

Also Read: വിനോദ് തോമസിന്റെ മരണത്തിന് കാരണം എസിയിൽ നിന്ന് പുറത്തുവന്ന വിഷവാതകമോ? നടൻ സ്റ്റാർട്ടാക്കിയ കാറിലിരുന്നത് മണിക്കൂറുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button