Latest NewsNewsAutomobile

ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ മുന്നേറ്റവുമായി ഹ്യുണ്ടായി, റെക്കോർഡുകൾ ഭേദിച്ച് പ്രതിമാസ വിൽപ്പന

ഹ്യുണ്ടായിയുടെ കാലത്തെയും ഉയർന്ന പ്രതിമാസ ആഭ്യന്തര വിൽപ്പനയാണ് ജനുവരിയിൽ നടന്നിട്ടുള്ളത്

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. ഇത്തവണ പ്രതിമാസ ആഭ്യന്തര വിൽപ്പന റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര വിപണിയിൽ 57,115 കാറുകളും, കയറ്റുമതിക്കായി 10,500 കാറുകളും ഉൾപ്പെടെ മൊത്തം 67,615 കാറുകളുടെ വിൽപ്പനയാണ് ജനുവരിയിൽ നടന്നത്. ഇതിലൂടെ കമ്പനിക്ക് 8.7 ശതമാനം വാർഷിക വിൽപ്പന വളർച്ച നേടാനും, 33.60 ശതമാനം പ്രതിമാസ വളർച്ച നേടാനും സാധിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ കാലത്തെയും ഉയർന്ന പ്രതിമാസ ആഭ്യന്തര വിൽപ്പനയാണ് ജനുവരിയിൽ നടന്നിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 14 ശതമാനം വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതുതായി ലോഞ്ച് ചെയ്ത ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുക്കിംഗ് വിൻഡോ ഓപ്പൺ ചെയ്ത് വെറും ഒരു മാസത്തിനകം 50,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയത്. മെച്ചപ്പെടുത്തിയ സ്റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയറുകൾ, പുതിയ ടർബോ പെട്രോൾ എൻജിൻ എന്നിവ അടക്കം നിരവധി ഫീച്ചറുകളാണ് ക്രെറ്റയിൽ ഉള്ളത്.

Also Read: ‘ജഡ്ജിക്കും കമ്മീഷണ‍ര്‍ക്കും നൽകാൻ ലക്ഷങ്ങൾ വാങ്ങി’, ആളൂരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button