കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ താരങ്ങളുടെ ശമ്പളം കുറക്കില്ലെന്ന് ചെല്‍സി. പ്രമുഖ ക്ലബ്ബുകളെല്ലാം തന്നെ താരങ്ങളുടെ ശമ്പളം കുറക്കുന്നതിനിടെയാണ് താരങ്ങളുടെ ശമ്പളം കുറക്കില്ലെന്നും ക്ലബ്ബിന്റെ മുഴുവന്‍ സ്ഥിര ജോലികള്‍ക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുമെന്നും ചെല്‍സി അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ ചെല്‍സിയുടെ ബയേണ്‍ മ്യൂണിക്കിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് വേണ്ടി പണം നല്‍കിയവര്‍ക്ക് അത് തിരിച്ചു നല്‍കാനുള്ള നടപടികളും ക്ലബ് എടുത്തിട്ടുണ്ട്.
അതേസമയം കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താരങ്ങളോട് അവര്‍ക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. കോവിഡ് മൂലം പ്രീമിയര്‍ ലീഗില്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചതോടെ പല ക്ലബ്ബുകളും പ്രതിസന്ധിയിലായിരുന്നു. പല ക്ലബുകളും താരങ്ങളുടെ ശമ്പളം വെട്ടികുറക്കുകയും ചെയ്തിരുന്നു.
Post Your Comments