തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണം, വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്ത്, മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെയാണു ജുഡീഷ്യൽ കമ്മിഷനായി നിയോഗിച്ചിരുന്നത്.
പികെ ഹനീഫ മന്ത്രി എ.കെ.ബാലനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറി,, ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്കു റിപ്പോർട്ടിൽ ശുപാർശയുണ്ടെന്ന് അറിയുന്നു,, ഉള്ളടക്കം വെളിപ്പെടുത്താൻ കമ്മിഷനോ സർക്കാരോ തയാറായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
തുടക്കം മുതൽ കേസ് അന്വേഷിച്ച എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ആദ്യം കേസ് വാദിച്ച സർക്കാർ അഭിഭാഷകയ്ക്കും കാര്യമായ വീഴ്ചയുണ്ടായെന്നാണു പ്രധാന കണ്ടെത്തൽ,, വാളയാർ എസ്ഐ ആയിരുന്ന പി.സി. ചാക്കോ, സിഐ പ്രേമാനന്ദ കൃഷ്ണൻ എന്നിവരാണ് ആദ്യം കേസ് അന്വേഷിച്ചത്,, ലത ജയരാജ് ആയിരുന്നു ആദ്യം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത്.
വാളയാറിൽ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് 2017ലാണ്,, 13 വയസ്സുളള മൂത്ത കുട്ടിയെ ജനുവരിയിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,, 9 വയസ്സുള്ള ഇളയ സഹോദരി മാർച്ചിൽ സമാന രീതിയിൽ മരിച്ചു,, ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിയുകയും ചെയ്തിരുന്നു.
സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ഇവരെ കീഴ്ക്കോടതി വിട്ടയക്കുകയായിരുന്നു, എന്നാൽ ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്സ്പെഷൽ പ്രോസിക്യൂട്ടറെ നീക്കി, സംഭവം വൻ വിവാദമായപ്പോഴാണു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.
Post Your Comments