അഗര്‍ത്തല; ത്രിപുരയില്‍ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും 5500ല്‍ അധികം വീടുകള്‍ തകർന്നു . സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. സംഭവത്തോടെ സംസ്ഥാനത്തെ മൂന്നു ജില്ലകളിലായി ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്. സെപഹജല ജില്ലയിലാണ് ഏറ്റവും ദുരന്തം നേരിട്ടത്.
സെപഹജല ജില്ലയില്‍ പന്ത്രണ്ടോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദര്‍ശിച്ചു. 5000 ത്തോളം വീടുകള്‍ തകര്‍ന്നതായും 4,200 പേര്‍ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
1,170 ഓളം കുടുംബങ്ങളെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൈമാറി.
Post Your Comments