NattuvarthaLatest NewsKeralaNews

ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും, ബിജെപിക്ക് വിഷയം വികസനം മാത്രം; ബിപ്ലബ് കുമാര്‍ ദേവ്

തെരഞ്ഞെടുപ്പില്‍ ജാതിയും മതവും ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റും ആണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ബി.ജെ.പിക്ക് വിഷയം വികസനം മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയ ബിപ്ലബ് കുമാര്‍ ദേവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘തൃപുരയില്‍ ബി.ജെ.പി അധികാരത്തിൽ വന്നാല്‍ മുസ്ലിങ്ങളെ ബംഗ്ലാദേശിലേക്ക് ഓടിക്കുമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ പ്രചരണം. താൻ മുഖ്യമന്ത്രി ആയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഒരു മുസ്ലിമിനുപോലും ഒരിടത്തേക്കും പോകേണ്ടി വന്നില്ല’. അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. ഇത് കൂടാതെ കോവളം, അരുവിക്കര എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ബിപ്ലബ് കുമാര്‍ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത ശേഷം രാത്രി അദ്ദേഹം ത്രിപുരയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button