Latest NewsIndia

‘രാജിവച്ചോളൂ, ജോലിക്കായി അപേക്ഷിച്ച്‌ പുറത്ത് യുവജനത കാത്തു നില്‍ക്കുന്നു’ : സ്ഥിരമായി അവധിയിൽ പ്രവേശിക്കുന്ന സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കനത്ത താക്കീതുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്

അഗര്‍ത്തല: കൃത്യമായി ജോലി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത രാജി സ്വീകരിക്കുന്നതാണ് നല്ലതെന്നും ജോലിക്കായി അപേക്ഷിച്ച്‌ ആയിരക്കണക്കിന് യുവജനങ്ങള്‍ പുറത്ത് കാത്തു നില്‍ക്കുകയാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥിരമായി അവധിയില്‍ പ്രവേശിക്കുകയാണ്. ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ലെന്നും കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നില്ലെന്നും ബിപ്ലവ് കുമാര്‍ ദേബ് വിമര്‍ശിച്ചു.

ത്രിപുരയില്‍ നടന്ന സര്‍ക്കാര്‍ ജോലിക്കാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.നേരത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതില്‍ പരീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ 2018- ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇത്തരം മാറ്റങ്ങളടക്കം തൊഴില്‍ മേഖലയില്‍ വരുത്തിയത് വലിയ മാറ്റങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button