അഗര്‍ത്തല: ജനമനസ്സറിയാന്‍ നേരിട്ട് ഓരോരുത്തരുടേയും വീട്ടിലെത്തി മാതൃകയാവുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നുമില്ലാതെ തങ്ങളുടെ വീടുകളിലേക്ക് സംസ്ഥാന മുഖ്യമന്ത്രി കയറിവരുന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളിലെവിടെച്ചെന്നാലും ഗൃഹസന്ദര്‍ശനം പതിവാക്കിയാണ് ബിപ്ലവ് കുമാര്‍ ജനമനസ്സുകളെ കീഴടക്കിക്കൊണ്ടിരിക്കുന്നത്.
‘എല്ലാ ഞായറാഴ്ചകളിലും ത്രിപുരയിലെ വിവിധ പ്രദേശങ്ങളില്‍ താന്‍ ഗൃഹസന്ദര്‍ശനം നടത്തുക പതിവാക്കിക്കഴിഞ്ഞു.തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മന്ത്രിമാരോടും ബിജെപി പ്രവര്‍ത്തകരോടും ഇതൊരു ശീലമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ബിപ്ലവ് കുമാര്‍ പറഞ്ഞു. നിലവില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും കൂടിയാണ് ബിപ്ലവ്. കഴിഞ്ഞ ഞായറാഴ്ച ധാലേശ്വര്‍ പട്ടണത്തിലെ മുതിര്‍ന്ന വ്യക്തിയായ അപര്‍ണാ ചൗധരിയുടെ വീട്ടിലായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം.
ഇത്തരം യാത്രകള്‍ എന്നെ അവര്‍ക്ക് പരിചയപ്പെടാനും കാര്യങ്ങള്‍ തുറന്നുപറയാനും സാധിക്കുന്ന മികച്ച അവസരമായി കാണുകയാണ്’ ബിപ്ലവ് ട്വിറ്ററിലൂടെയാണ് അനുഭവം പങ്കുവച്ചത്.
Post Your Comments