ദുബായ്: ക്രിക്കറ്റില്‍ നിയമവിരുദ്ധമായ പന്ത് ചുരണ്ടല്‍ നിയമവിധേയമായേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആലോചന. പന്തില്‍ തുപ്പല്‍ പുരട്ടി തിളക്കം കൂട്ടി റിവേഴ്‌സ് സ്വിംഗ് ലഭിക്കാനായി ബൗളര്‍മാര്‍ പന്തില്‍ തുപ്പലും വിയര്‍പ്പും പുരട്ടുന്ന രീതി കോവിഡ് കാലത്തിനുശേഷം അനുവദിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ഐസിസി അനുമതി നല്‍കിയേക്കുമെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.
കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ശ്രമിച്ചതിന് മുമ്പ് പലതാരങ്ങളും പിടിയിലായിട്ടുണ്ട്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുനേരെ വരെ പന്ത് ചുരണ്ടല്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജെല്‍, ച്യൂയിംഗ് ഗം എന്നിവ ഉപയോഗിച്ചും ബൗളര്‍മാര്‍ പന്തില്‍ തിളക്കം കൂട്ടാന്‍ ശ്രമിക്കാറുണ്ട്.
ഈ അടുത്തകാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ചതായിരുന്നു സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ ഒരു വശത്തെ തിളക്കം കളയാന്‍ ശ്രമിച്ചതിന് ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ പിടിച്ചത്. ശേഷം ഇരുവര്‍ക്കിം ഒരു വര്‍ഷത്തേക്കും, കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ എട്ട് മാസത്തേക്കും ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു.
Post Your Comments