Latest NewsCricketNewsSports

പന്തില്‍ കൃത്രിമം കാട്ടുന്ന ആദ്യ താരമല്ല സ്മിത്ത്, ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദങ്ങള്‍

സിഡ്‌നി: സ്റ്റീവ് സ്മിത്ത് പന്തില്‍ കൃത്രിമം കാട്ടിയത് വന്‍ വവിവാദമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്ന ഏറ്റവും പ്രായം കുറഞ്ഞ ടീം അംഗം ഓസ്‌ട്രേലിയയ്ക്കായി ആ നാണംകെട്ട പ്രവൃത്തി ചെയ്യുകയായിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടതോടെ നായകന്‍ സ്മിത്ത് കുറ്റം ഏറ്റു പറഞ്ഞു. നായകനായ തനിക്കും ഉപനായകനായ വാര്‍ണര്‍ക്കും മറ്റ് മുതിര്‍ന്ന താരങ്ങള്‍ക്കും അറിവുണ്ടായിരുന്നു എന്നായിരുന്നു സ്മിത്ത് വെളിപ്പെടുത്തിയത്. സംഭവത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കൂടി എതിര്‍തക്തതോടെ സ്മിത്തും വാര്‍ണണണറും രാജിവെച്ചു. എന്നാല്‍ ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്.

1. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 2001ല്‍ നടന്ന മത്സരത്തിനിടെയാണ് സച്ചിനെതിരായ ആരോപണം ഉയരുന്നത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തിനിടെ സച്ചിന്‍ പന്ത് ചുരണ്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് വിഷയമായത്. എന്നാല്‍ സച്ചിന്‍ പന്തില്‍ പറ്റികിടന്ന പുല്ല് നീക്കം ചെയ്തതായിരുന്നു. എന്നാല്‍ മാച്ച് റഫറി ആയിരുന്ന മൈക്ക് ഡെന്നിസ് സച്ചിനെ ഒരു മത്സരത്തില്‍ നിന്നും വിലക്കി. പിന്നീട് ഐസിസി സച്ചിനെ കുറ്റ വിമുക്തമാക്കുകയും മൈക്ക് ഡെന്നിസിനെ മാച്ച് റഫറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.

2. ഷാഹിദ് അഫ്രീദി

2010ല്‍ ഓസ്്‌ട്രേലിയക്ക് എതിരായ ഏകദിന മത്സരത്തിനിടയ്ക്കായിരുന്നു അഫ്രീദി പന്തില്‍ കൃത്രിമം കാട്ടിയത്. അംപയര്‍ അത് കൈയോടെ പിടികൂടുകയും ചെയ്തു. അന്ന് പാക്കിസ്ഥാന്‍ നായകന്‍ കൂടി ആയിരുന്ന ഷാഹിദ് അഫ്രീദിയെ രണ്ട് മത്സരങ്ങളില്‍ നിന്നും വിവക്കി. പന്ത് കടിച്ചായിരുന്നു അഫ്രീദി കൃത്രിമം നടത്തിയത്. സംഭവത്തില്‍ പിന്നീട് അഫ്രീദി മാപ്പ് പറഞ്ഞിരുന്നു.

3. ഫാഫ് ഡുപ്ലെസിസ്

2016ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു ഫാഫ് ഡുപ്ലെസിസ് പന്തില്‍ കൃത്രിമം കാട്ടിയത്. 2016ല്‍ ഇതിന് ഡുപ്ലെസിസിന് പിഴ ലഭിക്കുകയും ചെയ്തു. മാച്ച് ഫീ മുഴുവനും പിഴ അടയ്ക്കണം എന്നായിരുന്നു വിധി. ഐസിസി 42.3 നിയമ പ്രകാരമാണ് നടപടി എടുത്തത് . 2013 ല്‍ പാക്കിസ്ഥാന്‍ എതിരായ മത്സരത്തിലും ഡുപ്ലെസിസിനെ പിടിക്കപ്പെട്ടിട്ടുണ്ട്.

4. വാഖാര്‍ യൂനിസ്

പന്തില്‍ കൃത്രിമം കാട്ടിയതിന് ആദ്യമായി സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന താരമാണ് വഖാര്‍ യൂനിസ്. 2000ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ നഖം ഉപയോഗിച്ച് പന്തില്‍ കത്രിമം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന മാച്ച് റഫറിയായിരുന്ന ജോണ്‍ റിഡ്് യൂനീസിനെ അടുത്ത മത്സരത്തില്‍ നിന്നും ബാന്‍ ചെയ്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button