സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് ആസ്ട്രേലിയൻ മുൻ ക്യാപ്ടൻ സ്‌റ്റീവ് സ്‌മിത്തിനും മുൻ ഉപനായകൻ ഡേവിഡ് വാർണർക്കും ക്രിക്കറ്റ് ആസ്ട്രേലിയ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വർഷത്തെ വിലക്കേർപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്ക് ആസ്ട്രേലിയൻ ടീമിന്റെ ക്യാപ്ടൻ, വൈസ് ക്യാപ്ടൻ പദവി വഹിക്കുന്നതിൽ നിന്നും ഇരുവരേയും വിലക്കിയിട്ടുണ്ട്.
അതേസമയം, വിലക്കിനെതിരെ അപ്പീൽ സമതിയെ സമീപിക്കാൻ കളിക്കാർക്ക് അവകാശമുണ്ട്. ഏഴ് ദിവസത്തിനകം അപ്പീൽ നൽകാം. പന്ത് ചുരണ്ടിയ കാമറോൺ ബാൻക്രോഫ്ടിന് ഒന്പത് മാസമാണ് വിലക്ക്.പന്ത് ചുരണ്ടൽ വിവാദം പുറത്ത് വന്നതിനെ തുടർന്ന് സ്‌മിത്ത് കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് സ്‌മിത്ത് ക്യാപ്ടൻ സ്ഥാനവും വാർണർ ഉപനായക സ്ഥാനവും രാജിവച്ചിരുന്നു. മാത്രമല്ല, ഐ.പി.എൽ ടീമിന്റെ ക്യാപ്ടൻ പദവിയും ഇരുവരും ഒഴിഞ്ഞിരുന്നു.
Post Your Comments