ന്യൂഡല്‍ഹി : കോവിഡ് പ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയുടെ പട്ടികയില്‍ മോദിയ്ക്ക് ഒന്നാം സ്ഥാനം. കോവിഡ് നേരിടുന്നതില്‍ ഫലപ്രദമായ നടപടികളെടുത്ത ലോക നേതാക്കളെക്കുറിച്ച് യുഎസ് ഡിജിറ്റല്‍ സര്‍വേ ഏജന്‍സിയായ മോണിങ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ റേറ്റിങ്ങിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുദൂരം മുന്‍പിലെത്തിയിരിക്കുന്നത്. ലോകത്തെ പ്രമുഖരായ 10 നേതാക്കളുടെ ജനുവരി 1 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കണക്കിലാണ് മോദി ഒന്നാമതെത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ധനമന്ത്രി നിര്‍മല സീതാരാമനുമടക്കമുള്ള നേതാക്കള്‍ രാജ്യത്തിന്റെ വലിയ നേട്ടമാണിതെന്നു പ്രതികരിച്ചു.
ജനുവരി മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ ദിനംപ്രതി 447 പേരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് സര്‍വേ നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെറും 3 പോയിന്റോടെ എട്ടാം സ്ഥാനത്താണ്.
ലോകനേതാക്കളുടെ റേറ്റിങ്
1. നരേന്ദ്ര മോദി : 68 പോയിന്റ്
2. ആന്ദ്രേ മാന്വല്‍ ലോപസ് ഒബ്രദോര്‍ (മെക്‌സിക്കോ): 36
3. ബോറിസ് ജോണ്‍സന്‍ (ബ്രിട്ടന്‍): 35
4. സ്‌കോട്ട് മോറിസന്‍ (ഓസ്‌ട്രേലിയ): 26
5. ജസ്റ്റിന്‍ ട്രൂഡോ (കാനഡ): 21
6. അംഗല മെര്‍ക്കല്‍ (ജര്‍മനി): 16
7. ജൈര്‍ ബൊല്‍സൊനാരോ (ബ്രസീല്‍): 8
8. ഡോണള്‍ഡ് ട്രംപ് (യുഎസ്): -3
9. ഇമ്മാനുവല്‍ മക്രോ (ഫ്രാന്‍സ്): -23
10. ഷിന്‍സോ ആബെ (ജപ്പാന്‍): -33
Post Your Comments