Latest NewsIndiaNewsInternational

ഭാരതത്തിനിത് അഭിമാന നിമിഷം; കൊവിഡ് പ്രതിരോധ നടപടികളില്‍ പ്രധാനമന്ത്രി മോദിയുടെ നടപടികൾ മാതൃകാപരമെന്ന് ബിൽ​ഗേറ്റ്സ്

ന്യൂഡല്‍ഹി: കൊവിഡ്പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ മൈക്രോസോഫ്‌റ്റ് സ്ഥാപകനും ലോകസമ്ബന്നനുമായ ബില്‍ഗേറ്റ്സ് രംഗത്ത്,, തന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് ബില്‍ഗേറ്റ്സ് മോദിക്ക് കത്തെഴുതുകയായിരുന്നു,, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മോദിയുടെ നേതൃപാടവം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് കുറിച്ചു.

കൊറോണ കാലത്ത് ഇന്ത്യയില്‍ കൊവിഡ് വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അങ്ങയും അങ്ങയുടെ ഗവണ്‍മെന്റും സ്വകരിച്ചുവരുന്ന നടപടികള്‍ ഏറെ പ്രശംസനീയമാണ്, ഇതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍, ഐസൊലേഷന്‍, ക്വാറന്റൈന്‍ തുടങ്ങിയ മാര്‍ഗങ്ങള്‍, ആരോഗ്യമേഖലയില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയെല്ലാം തന്നെ അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് കത്തില്‍ ബില്‍ഗേറ്റ്സ് സൂചിപ്പിക്കുന്നു.

കൂടാതെ കൊവിഡ് പ്രതിരോധത്തിന് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നതിലും ബില്‍ഗേറ്റസ് സന്തുഷ്‌ടി പ്രകടിപ്പിച്ചു.. കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ളിക്കേനായ ആരോഗ്യസേതുവിന്റെ പേര് അദ്ദേഹം കത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button