മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. ഇന്ന് 102 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716 ലെത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 307 പേർക്ക് രോഗം ഭേദമായതായും അറിയിപ്പിൽ പറയുന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ കോവിഡ് ബാധിക്കുന്ന വിദേശികളുടെ എണ്ണം ഉയരുന്നുണ്ട്. 8പേർ മരണപ്പെട്ടു,രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ് മരണമടഞ്ഞത്.
യുഎഇയിൽ 3 പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി കുളത്തൂർ തടത്തിൽ പടിഞ്ഞാറേതിൽ (മുളയ്ക്കൽ) അജിത്കുമാർ (42), , ഗുരുവായൂർ കോട്ടപ്പടി താഴിശേരി പനയ്ക്കൽ ബാബുരാജ് (55), കോഴിക്കോട് ജില്ലയിൽ വടകര പുത്തൂർ ഒതയോത്ത് അഷ്റഫ് (62) എന്നിവരാണു മരിച്ചത്. പനിബാധിച്ചു മരിച്ച ഓച്ചിറ സ്വദേശിയുടെ പരിശോധനാഫലം ലഭിക്കാത്തതിനാൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അജിത് കുമാർ അബുദാബിയിൽ 12 വർഷമായി യൂണിവേഴ്സൽ ജനറൽ ട്രാൻസ്പോർട് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നടത്തി.. ഭാര്യ രേഖ, മക്കളായ അനഞ്ജ (6)ഹണി (4), ഭാര്യമാതാവ് ശാന്തമ്മ എന്നിവർ നിരീക്ഷണത്തിലാണ്. ബാബുരാജ്. ദുബായ് റെന്റ് എ കാർ കമ്പനിയിലെ ഡ്രൈവറായിരുന്നു, സംസ്കാരം ഇന്നു ദുബായിൽ. ഭാര്യ: ഷീന. മകൻ: പി.ബി.ആദർശ്. 22 വർഷമായി ഷാർജയിൽ സൂപ്പർ മാർക്കറ്റ് മാനേജരായിരുന്നു അഷ്റഫ്. സംസ്കാരം നടത്തി. ഭാര്യ: ലൈല. മക്കൾ: ജംനാസ് (ഖത്തർ), ജംഷീല, ജസ്മിന. മരുമക്കൾ: ഫൈസൽ, ഷഹാന.. ഇതോടെ യുഎഇയിൽ 13 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.വിവിധവിദേശരാജ്യങ്ങളിലായി 44 പേരും മരണപ്പെട്ടു.
Post Your Comments