Latest NewsKeralaNews

സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാൻ പിണറായി സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിക്ക് യാതൊരു അധികാരവും ഇല്ല; രൂക്ഷ വിമർശനവുമായി പി ടി തോമസ്

കൊച്ചി: സ്പ്രിംക്ലര്‍ വിവാദത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ടി തോമസ്. സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാൻ പിണറായി സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിക്ക് യാതൊരു അധികാരവും ഇല്ലെന്ന് പി ടി തോമസ് പറഞ്ഞു.

കോവിഡ് കാലത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി ടി തോമസ് കൂട്ടിച്ചേർത്തു. സ്പ്രിംക്ലര്‍ വിവാദത്തിൽ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് പരിശോധനക്ക് സമിതിയെ വെച്ചുള്ള സര്‍ക്കാര്‍ പ്രതിരോധം.

കരാർ പ്രകാരം വ്യക്തിപരമായ വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ, മാനദണ്ഡങ്ങൾ പാലിച്ചാണോ കരാർ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ, അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുത്തത് ശരിയാണോ എന്നിവയാണ് പരിശോധനാ വിഷയങ്ങൾ. ഭാവിയിലേക്ക് എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതും നൽകാനും ആവശ്യപ്പെടുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

ALSO READ: സ്പ്രിംഗ്ളർ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്; ഇക്കാര്യത്തിൽ ഇനി കോടതിയുടെ തീരുമാനം വരട്ടെ;- സീതാറാം യെച്ചൂരി

അതേസമയം സ്പ്രിംക്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്പ്രിംക്ളർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button