മലപ്പുറം: സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കെഎം ഷാജി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമര്‍ശിച്ച വിഡി സതീശന്‍, എ പി അനില്‍കുമാര്‍ ,ഷാഫി പറമ്പി ല്‍ ,സണ്ണി ജോസഫ് , റോജി എം ജോണ്‍, ശബരിനാഥന്‍. അന്‍വര്‍ സാദത്ത് എന്നിവർക്കെതിരെയാണ് നോട്ടീസ്.
ഏഴ് എംഎല്‍എമാരും അജ്ഞതകൊണ്ടോ മനപൂര്‍വ്വമോ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വ്യക്തമായ നിയമോപദേശത്തോടെയാണ് പ്രസ്തുത ഫയല്‍ സ്പീക്കറുടെ ഓഫീസിലെത്തിയത്. അപ്പോള്‍ ഫയലില്‍ ഒപ്പിടാതെ വേറെ നിവൃത്തിയില്ല. അതിനെ ആ നിലയില്‍ കാണാതെ ചില എംഎല്‍എമാര്‍ പ്രതികരിച്ചു. ആ പ്രസ്താവന അവര്‍ തിരുത്തുമെന്ന് കരുതുന്നതായും സ്പീക്കര്‍ പറഞ്ഞു.
Post Your Comments