പത്തനംതിട്ട: കൊറോണ ബാധിച്ച് 42 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗമുക്തയാവാതെ പത്തനംതിട്ടയിലെ വീട്ടമ്മ. വടശ്ശേരിക്കര ജണ്ടായിക്കല്‍ സ്വദേശിയായ 62-കാരിയാണ് പരിശോധനാഫലം നെഗറ്റീവ് ആകാതെ ഇപ്പോഴും ചികിത്സയിൽ ഉള്ളത്. കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ സാംപിൾ 19 തവണയാണ് പരിശോധനക്കയച്ചത്. ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബവുമായി അടുത്തിടപഴകിയതിനാലാണ് വീട്ടമ്മയ്ക്ക് രോഗം ബാധിച്ചത്. ഇവരുടെ മകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി.
Read also: സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു; കുടുംബാഗംങ്ങള്‍ നിരീക്ഷണത്തില്‍
വീട്ടമ്മയ്ക്ക് കഴിഞ്ഞയാഴ്ച എവര്‍മെക്റ്റിന്‍ മരുന്ന് നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലും 62കാരിയുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുടര്‍ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട മരുന്നുകളെക്കുറിച്ച് ആലോചിക്കാന്‍ മെഡിക്കല്‍ബോര്‍ഡ് വീണ്ടും ചേരും. 67 ദിവസങ്ങള്‍ക്കുശേഷം രോഗം ഭേദമായ കേസുകള്‍ വിദേശത്തുണ്ടായിട്ടുണ്ടെന്നും അതിനാല്‍ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
Post Your Comments