പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരിച്ച് ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ്. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ടെന്നും, 50 വയസ് പിന്നിട്ട സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്നും നീതു സിങ് വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്, വനിതാ എംഎൽഎയുടെ പരാമർശം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ഞങ്ങളുടെ രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്. അല്ലാതെ 50 കഴിഞ്ഞ ഒരു സ്ത്രീക്ക് കൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിനെതിരായ ഈ ഫ്ലയിങ് കിസ് ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല’, നീതു സിങ് വ്യക്തമാക്കി.
സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
സംഭവവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയായി അധപതിച്ചെന്നും രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാനായി ഏതറ്റം വരെ പോകാനും കോൺഗ്രസ് പാർട്ടിക്ക് മടിയില്ലെന്ന് ഇതിലൂടെ വ്യക്തമായെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചൂണ്ടിക്കാണിച്ചു.
Post Your Comments