മുറാദാബാദ്: യു.പിയിലെ മുറാദാബാദില്‍ കഴിഞ്ഞയാഴ്ച ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.നവാബ്പുര പ്രദേശത്ത് കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രദേശവാസികള്‍ കല്ലെറിഞ്ഞ് ഓടിച്ചത്.
17 പേരുടെയും സാമ്ബിള്‍ പരിശോധനക്കായി റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അയച്ചിരുന്നു. ഇതില്‍ അഞ്ച് പേരുടെ ഫലം പൊസിറ്റീവ് ആണെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മിലിന്ദ് ഗാര്‍ഗ് പറഞ്ഞു.വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറസ്റ്റിലായവരെ നിരീക്ഷണത്തിനായി പ്രത്യേക കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിട്ടുള്ളത് . ഇവരില്‍ രോഗലക്ഷണം പ്രകടമായ അഞ്ച് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്നാണ് വിലയിരുത്തുന്നത്.
കല്ലേറില്‍ ആംബുലന്‍സ് തകരുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 17 പേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിന് നേരെയും കല്ലേറുണ്ടായി.
Post Your Comments