തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരിലെത്തിയ ഇന്ത്യയിലെ ആദ്യകൊറോണ രോഗിയെ ജനുവരി 30 നാണ് കണ്ടെത്തുന്നത്. മൂന്ന് മാസമായി ഇന്നും പുതുതായി ആറ് രോഗികൾ !!! പിന്നെ എന്ത് കേരളം മോഡൽ ആണ് നിങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് എസ് സുരേഷ്. മിസ്റ്റർ പിണറായി താങ്കളും കുഴലൂത്തുകാരും ഏത് മാതൃകയാണ് പറയുന്നത്? താങ്കൾ ഗോവ, മണിപ്പൂർ മുഖ്യമന്ത്രിമാരെ കണ്ട് പഠിക്കൂ.
ഒരാളെപ്പോലും കൊറോണ ബാധിച്ച് മരിക്കാൻ അനുവദിക്കാത്ത ഒരു ഡസൺ സംസ്ഥാനങ്ങൾ വേറെ. ഒരു ദുരന്തം വന്നെങ്കിൽ, അമേരിക്കൻ PR കമ്പനിയെ കൊണ്ട് മുഖം മിനുക്കി ‘തള്ള്’ നടത്താമെന്ന് വിചാരിക്കുന്ന പിണറായിയും കുറെ കൂലി എഴുത്ത്കാരും ചേർന്ന് ഉണ്ടാക്കിയ കേരള മാതൃക എവിടെ എന്നും സുരേഷ് ചോദിക്കുന്നു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
BIG Salute to GOA & MANIPUR
കൊറോണ പ്രതിരോധ രംഗത്ത് വികസിത രാജ്യങ്ങൾ പോലും പതറി നിൽക്കുമ്പോൾ പ്രതിരോധരംഗത്ത് ഇന്ത്യ ഒരു മഹാത്ഭുതമാണ്. സൈനിക – സാമ്പത്തിക അടിയന്തിരാവസ്ഥകൾ ഇല്ല, സൈന്യത്തെ ഇറക്കിയില്ല , സെൻസർഷിപ്പില്ല,.. ജനാധിപത്യത്തിന്റെ മഹത്തായ സംസ്കാരം ഉയർത്തിപ്പിടിച്ച നരേന്ദ്ര മോദി ഭരണകൂടം ഇന്ന് ലോകത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങൾക്ക് മരുന്ന് എത്തിച്ച്, പ്രതിസന്ധിഘട്ടത്തിൽ നിശ്ചയദാർഡ്യത്തോടെ രാജ്യത്തിനും ലോകത്തിനും നേതൃത്വം നൽകുന്നു…..
ഇന്ന് രാജ്യത്ത് അല്പം ആശ്വാസം പകർന്ന വാർത്ത രണ്ടു സംസ്ഥാനങ്ങൾ *ഗോവയും മണിപ്പൂരും COVID- 19 മുക്ത സംസ്ഥാനങ്ങൾ ( #CORONA VIRUS FREE STATEs) ആയി എന്നതാണ്*.രണ്ട് സംസ്ഥാനങ്ങളിലും മാർച്ച് 24നാണ് ആദ്യ കൊറോണ രോഗിയെ കണ്ടെത്തിയത്. ഒരു മാസത്തിനുള്ളിൽ രോഗ പ്രതിരോധത്തിലും , രോഗ വ്യാപനം തടയുന്നതിലും , രോഗം ബാധിച്ചവരെ ചികിത്സിച്ച് രക്ഷപ്പെടുത്താനും സാധിച്ച മികവ് പ്രശംസനീയം…….
ഒരാളെപ്പോലും കൊറോണ ബാധിച്ച് മരിക്കാൻ അനുവദിക്കാത്ത ഒരു ഡസൺ സംസ്ഥാനങ്ങൾ വേറെ….. ഒരു ദുരന്തം വന്നെങ്കിൽ, അമേരിക്കൻ PR കമ്പനിയെ കൊണ്ട് മുഖം മിനുക്കി ‘തള്ള്’ നടത്താമെന്ന് വിചാരിക്കുന്ന പിണറായിയും കുറെ കൂലി എഴുത്ത്കാരും ചേർന്ന് ഉണ്ടാക്കിയ കേരള മാതൃക എവിടെ? ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരിലെത്തിയ ഇന്ത്യയിലെ ആദ്യകൊറോണ രോഗിയെ ജനുവരി 30 നാണ് കണ്ടെത്തുന്നത്. മൂന്ന് മാസമായി ഇന്നും പുതുതായി ആറ് രോഗികൾ !!!
മിസ്റ്റർ പിണറായി താങ്കളും കുഴലൂത്തുകാരും ഏത് മാതൃകയാണ് പറയുന്നത്? താങ്കൾ ഗോവ, മണിപ്പൂർ മുഖ്യമന്ത്രിമാരെ കണ്ട് പഠിക്കൂ….. കേരളത്തെ രക്ഷിക്കൂ…
Big Salute to GOA & MANIPUR
Post Your Comments