ബെര്‍ലിന്‍: കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്നതിൽ ചർച്ച പുകയുന്നു. അമേരിക്കയ്ക്കു പിന്നാലെ ചൈനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ജര്‍മനിയും രംഗത്തു വന്നു. ഓസ്ട്രേലിയയും ചൈനയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു.
കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ALSO READ: കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മെര്‍ക്കലും ചൈനയ്ക്കു നേരെ തിരിഞ്ഞത്. നേരത്തെ, അമേരിക്കയും ഫ്രാന്‍സും ചൈനയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. വൈറസിനു പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍നിന്ന് പുറത്തായതാണ് വൈറസ് എന്നുമായിരുന്നു പ്രധാന ആരോപണങ്ങള്‍.
Post Your Comments