ചെന്നൈ: ചെന്നൈയിൽ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. 27 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.റോയപുരത്ത് കോവിഡ് 19 സ്ഥീരികരിച്ച സ്വകാര്യ ചാനല്‍ മാധ്യമ പ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ താത്കാലികമായി അടച്ചു പൂട്ടി. 94 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 27പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ചില പരിശോധന ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് റോയപുരം കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments