തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി പരാമര്‍ശത്തിലെ പ്രതികരണം തേടിയപ്പോള്‍ ‘ഏഴുമണിയായിപ്പോയി. ബാക്കി കാര്യങ്ങള്‍ ഇനി നാളെ പറയാം.’ എന്നു പറഞ്ഞ് മുഖ്യമന്ത്രി സമ്മേളനം അവസാനിപ്പിച്ചു. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നാളെ കാണാം എന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാവാതിരുന്നതിനെ ഇന്ന് എല്ലാവരും മാതൃകാപരമായ സമീപനമാണ് കൈക്കൊണ്ടതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
Read also: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 76 പേർക്ക്: മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയര്‍ന്നു
അതേസമയം സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കണ്ണൂരിൽ 10 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഒരാള്‍ക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച 9 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി.
Post Your Comments