Latest NewsNewsIndia

സജീവ കോവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതി നേടി ഗോവ

പനജി: കോവിഡ് ബാധ ഒഴിഞ്ഞ് ഗോവ. സജീവ കോവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതി ഗോവ നേടി. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരും രോഗമുക്തരായി. രോഗവിമുക്തി നേടിവരെ ഒരു പ്രത്യേക ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പായി 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.

പൂജ്യത്തിന് ഇപ്പോൾ വലിയ മൂല്യമുണ്ട്. സംസ്ഥാനത്തെ മുഴുവൻ കോവിഡ് കേസുകളും നെഗറ്റീവായ കാര്യം പ്രഖ്യാപിക്കുന്നതിൽ അതീവ സന്തോഷമുണ്ട്. ഇതിനായി പരിശ്രമിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി.”- ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.

ALSO READ: സ്പ്രിംക്ലര്‍: ഉത്തരങ്ങള്‍ കിട്ടാതെ വലയുന്ന കേരളീയർക്ക് ഉത്തരവുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍

അവസാനത്തെ രോഗിയും രോഗമുക്തി നേടിയതോർത്ത് സംതൃപ്തിയും ആശ്വാസവും തോന്നുന്നുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. . നിരന്തരമായ പരിശ്രമത്തിന് മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രശംസ അർഹിക്കുന്നുവെന്നും ഏപ്രില്‍ മൂന്നിന് ശേഷം ഗോവയിൽ പുതിയ കേസുകളില്ലെന്നും അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button