KeralaLatest NewsNews

സ്പ്രിംക്ലര്‍: ഉത്തരങ്ങള്‍ കിട്ടാതെ വലയുന്ന കേരളീയർക്ക് ഉത്തരവുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍

ഒടുവില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി സ്പ്രിംക്ലറിന് ബന്ധമുണ്ടെന്ന ആരോപണവുമായി പിടി തോമസ് രംഗത്ത് വന്നു

തിരുവനന്തപുരം: തൽക്കാലത്തേക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച മുഖ്യമന്ത്രി ഇന്ന് മുതല്‍ വീണ്ടും മാധ്യമ പ്രവർത്തകരെ കാണും. സ്പ്രിംക്ലര്‍ ഇടപാട് കത്തുന്നതിനിടെയാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

കോവിഡ് അവലോകനത്തിന് ശേഷം, വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. സിപിഎം സെക്രട്ടറിയേറ്റ് നാളെ ചേരുന്ന സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിണറായി വിജയന്റെ മറുപടി എന്താകുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

സ്പ്രിംക്ലര്‍ വിവാദം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സമയത്ത് ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാം ഐടി സെക്രട്ടറി പറയും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് വൈകിട്ട് ഐടി സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പും ഇറങ്ങി. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് വാര്‍ത്താസമ്മേളനങ്ങള്‍ നിര്‍ത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ആരോപിച്ചിരുന്നു.

ALSO READ: ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍; കർശന മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ്

ഒടുവില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി സ്പ്രിംക്ലറിന് ബന്ധമുണ്ടെന്ന ആരോപണവുമായി പിടി തോമസ് രംഗത്ത് വന്നു. ഇതടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാന്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button