ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന അവകാശവാദവുമായി ഇന്ത്യന്‍ കമ്പനി. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെതിരെയുള്ള വാക്‌സിൻ നിർമ്മിക്കുകയാണെന്ന് അറിയിച്ചത്. നിലവില്‍ എലികളിലും പ്രൈമേറ്റുകളിലും ഉപയോഗിച്ച് മൃഗങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയില്‍ തന്നെ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നുമാണ് കമ്പനി പറയുന്നത്. വാക്‌സിന്‍ വിജയകരമായാല്‍ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവന്‍ എത്തിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
Read also: യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു
വാക്‌സിന്‍ വികസിപ്പിച്ചെടുത്താല്‍ ആര്‍ക്കും നല്‍കാം, നിര്‍മ്മിക്കുകയും ചെയ്യാം. 2021 ഓടെ വാക്‌സിന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും കോവിഡ് 19നുള്ള സെറം വാക്‌സിന്‍ എല്ലാവര്‍ക്കും ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലഭ്യമായിരിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാര്‍ പൂനവല്ല വ്യക്തമാക്കി. വാക്‌സിന്‍ വികസിപ്പിച്ചാല്‍ തന്നെ ലോകമെങ്ങും അത് എത്തിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പങ്കാളികളാകണം. കോവിഡ് വാക്‌സിനിലൂടെ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാല്‍ ഈ തീരുമാനം വേഗം എടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Post Your Comments