ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് നിര്യാതനായി. 89 വയസ്സായിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.44നായിരുന്നു മരിച്ചത്.
ഇദ്ദേഹത്തിന്റെ ഏഴുമക്കളില്‍ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്. കോവിഡ്-19 അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് പിതാവിന്റെ മരണവിവരം അറിഞ്ഞത്. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹം പോകില്ലെന്നാണ് സൂചന.
Post Your Comments