രാജ്യത്തുള്ള ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ പഴയകാല ഓര്‍മകളിലേക്ക് പോവുകയാണ് താരങ്ങല്‍ ഉള്‍പ്പെടെ മിക്കവരും, ചിലര്‍ പഴയ ചിത്രങ്ങള്‍ തപ്പിയെടുത്ത് പോസ്റ്റ്് ചെയ്യുന്നുമുണ്ട്, ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക പൂര്‍ണിമ ഇന്ദ്രജിത്ത്,, തന്റെ പഴയ മുടിയെ കുറിച്ചുള്ള വിശേഷമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഒരു ദിവസം ‘ഞാനും അങ്ങനെ അത് ചെയ്തു, പെട്ടെന്നൊരു ദിവസം തീരുമാനിക്കുകയും മുടി എന്നേക്കുമായി സ്ട്രെയിറ്റണ്‍ ചെയ്യുകയും ചെയ്തു,, പറഞ്ഞാല്‍ അനുസരണയില്ലാത്തെ, നേരെ നില്‍ക്കാത്ത, ജഡ പിടിച്ചു കിടക്കുന്ന വരണ്ട, എന്റെ ഭ്രാന്തന്‍ മുടിയെ കുറിച്ച് എപ്പോഴും ഞാന്‍ അസ്വസ്ഥയായിരുന്നു,, ബ്യൂട്ടി പാര്‍ലറില്‍ പോയി അത് മാറ്റുന്നതിലൂടെ എന്റെ ജീവിതവും എന്നെന്നേക്കും മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു.’
https://www.instagram.com/p/B_Ci6_hJeMC/
അവസാനം ‘എന്നിട്ടെന്തായി? അതെന്റെ ജീവിതം മാറ്റി, പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചധികം,, ഞാന്‍ ജീവിതത്തെയും എന്നെത്തന്നെയും എന്റെ അപൂര്‍ണമായ സവിശേഷതകളെയും അത് മാറ്റി,, എന്റെ മുടിക്ക് അര്‍ഹമായ ശ്രദ്ധയും കരുതലും ഞാന്‍ നല്‍കിയിരുന്നില്ല, അത് അങ്ങനെയായിരിക്കാനുള്ള കാരണം എന്താണെന്ന് അറിയാന്‍ ശ്രമിച്ചതേയില്ല,, എന്തായിരുന്നു ശരി, എന്താണ് കുഴപ്പമായത്! അവിടെ നിന്നാണ് എന്റെ മുടിയുടെ യാത്ര ആരംഭിച്ചത്.’ പൂര്‍ണിമ പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.
Post Your Comments