KannurLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെയടക്കം പൊരിവെയിലത്തു നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. നേരത്തെ, കുട്ടികളെ വെയിലത്തു നിർത്തിയതിനെതിരെ എംഎസ്എഫ്, സംസ്ഥാന ബാലാവകാശ കമ്മിഷനും എബിവിപി ദേശീയ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

വീട്ടുജോലിക്കെത്തി വയോധികന് ചായയിൽ മയക്കു മരുന്ന് കലക്കി നൽകി പണം തട്ടി: തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

തലശ്ശേരിയിൽ നിന്ന് പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ മണിക്കൂറോളം വഴിയരികിൽ വെയിലത്ത് നിരത്തി നിർത്തിയത്. ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button