കുവൈറ്റ് സിറ്റി : 93പേർക്ക് കൂടി കുവൈറ്റിൽ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 64 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1751ഉം, ഇന്ത്യക്കാരുടെ എണ്ണം 988ഉം ആയി. ഒരാൾ കൂടി മരിച്ചു, 68 കാരനായ ബംഗ്ലാദേശ് പൗരനാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മരണസംഖ്യ ആറായി ഉയർന്നു. നിലവിൽ 1465 പേരാണ് ചികത്സയിലുള്ളത്. ഇതിൽ 34 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 22 പേർ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 280 ആയി.
ഖത്തറിൽ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി ശനിയാഴ്ച മരിച്ചു. 59 കാരനാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിനുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. രാജ്യത്തെ മരണസംഖ്യ 8 ആയിയെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവാസിയാണോ സ്വദേശിയാണോ മരണമടഞ്ഞതെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 345 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5,008ലെത്തി. 46 പേര് സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവര്‍ 510 ആയി. 4,490 പേരാണ് ചികിത്സയിലുള്ളത്. 1,811 പേരില്‍ കൂടി പരിശോധന നടത്തിയതോടെ ആകെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 60,139ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ച 345 പേരില്‍ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു.
Also read :ലക്ഷങ്ങള്‍ പട്ടിണിയിലേയ്ക്ക് : യു.എസിന് മുന്നറിയിപ്പുമായി യു.എന്‍
ഒമാനിൽ കോവിഡ് ബാധിതർ 1000കടന്നു. ശനിയാഴ്ച 111 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം എണ്ണം 1180 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശികളും 33 പേര് സ്വദേശികളുമാണ്. 176 പേര് രോഗമുക്തി നേടി. ആറു പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ നാല് വിദേശികളുമാണ് മരണമടഞ്ഞത്.
സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ശനിയാഴ്ച മാത്രം 1132പേർക്ക് രോഗം സ്ഥിരീകരിച്ചു. . പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8274ലെത്തി. 1329 പേരാണ് രോഗമുക്തി നേടിയത്.ബാക്കി 6,853 പേർ ചികിത്സയിലാണ്.അതിൽ 78 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
അഞ്ചു പേരാണ് ശനിയാഴ്ച മരിച്ചത്. ജിസാനിൽ 34 വയസുള്ള സ്വദേശി യുവാവും മക്കയിൽ മൂന്നും ജിദ്ദയിൽ ഒന്നും ഉൾപ്പെടെ നാല് വിദേശികളുമാണ് മരണപ്പെട്ടത്. സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 1132 പേരില്‍ 201 പേർ സാമൂഹ്യ സമ്പർക്കംവഴി രോഗം ബാധിച്ചവരാണ്. ആരോഗ്യപ്രവർത്തകർ നടത്തിയ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയവരാണ് 740പേർ. മക്കയിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. 315പേർക്ക് വൈറസ് ബാധിച്ചു. ജിദ്ദയിൽ 236 പേർക്കും റിയാദിൽ 225 പേർക്കും മദീനയിൽ 186 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments