കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളി യുവാവ് നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണു ഇന്നലെ ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. സെബാസ്റ്റിൻ ജോസഫ് റോസമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം മഹബൂലയിലായിരുന്നു താമസിച്ചിരുന്നത്.
3 ദിവസം മുന്‍പ് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഹബൂലയിലെ ക്ലിനിക്കില്‍ വൈദ്യ സഹായം തേടുകയായിരുന്നു. ഇന്നലെ ഒരു മണിയോടെ അദാന്‍ ആശുപത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
Post Your Comments