Latest NewsKerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചാറ്റിംഗിലൂടെ പ്രലോഭിപ്പിച്ച് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍

കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്ബ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21) ആണ് പിടിയിലായത്. കൊളത്തൂര്‍ സി.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിയുടെ അറസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടത്.

ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തുവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനുവന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് കുട്ടി ഇറങ്ങിപ്പോയിരുന്നത്.രാത്രി എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്.

ഐടി സെക്രട്ടറിയുടെ ശ്രമം മറ്റു പലരെയും രക്ഷിക്കാൻ; ഐടി വകുപ്പിലെ ഇടപാടുകൾ അന്വേഷിക്കണം: കെ.സുരേന്ദ്രൻ

കുട്ടികളെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മുസ്തഫ മുങ്ങി. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button