ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കോവിഡ് അതിവേഗത്തില്‍ പരക്കുന്നു. വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ് ഇപ്പോള്‍ പാക്സിഥാനെ കൂടുതല്‍ പ്രതിസന്ധികളിലാക്കിയിരിക്കുന്നത്. പുരോഹിതന്മാരും വിശ്വാസികളും വിലക്കുകള്‍ വകവയ്ക്കാതെ പള്ളികളില്‍ ഒത്തുകൂടുന്നതാണ് സര്‍ക്കാരിന് ഏറ്റവും വലിയ തലവേദന. പ്രസിഡന്റ് ആരിഫ് അല്‍വി കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഇമ്രാന് ഖാനും പുരോഹിതന്മാരുമായി ചര്‍ച്ച നടത്തിയേക്കും. പാകിസ്ഥാനിലെ തബ്ലിഖി ജമാഅത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം കോവിഡിന്റെ ഗൗരവം മനസിലാക്കാതെ മതപുരോഹിതരാണ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 465 ആയി. 7,481 പേര്‍ക്കാണ് പാകിസ്ഥാനില്‍ ഇതേവരെ രോഗം കണ്ടെത്തിയത്. 143 പേര് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
പഞ്ചാബ് പ്രവിശ്യയില്‍ 3,391 പേര്‍ക്കും സിന്ധില്‍ 2,217 പേര്‍ക്കും ബലൂചിസ്ഥാനില്‍ 335 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇസ്ലാമാബാദില് മാത്രം 163 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പാക് അധിനിവേശ കാശ്മീരില്‍ രോഗികളുടെ എണ്ണം 48 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതേവരെ 92,548 പരിശോധനകള്‍ നടന്നതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 6,416 പരിശോധനകള്‍ നടത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments