ഗുഡ്ഗാവ്; ലോക്ക് ഡൗണിന് പിന്നാലെ കാര്യമായ ജോലികൾ ലഭിക്കാതിരുന്ന യുവാവ് ആത്മഹത്യ ചെയ്തു, ബീഹാറിലെ മാധേപുര സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്.
ആകെ സമ്പാദ്യമായി കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ 2500 രൂപയ്ക്ക് വിറ്റ ശേഷം , വീട്ടിലേക്ക് ആവശ്യ വസ്തുക്കളും ഫാനും വാങ്ങിയ ശേഷമായിരുന്നു ആത്മഹത്യ.
പെയിന്റിംങ് തൊഴിലാളിയായിരുന്നു ഛാബു മണ്ഡലെന്ന യുവാവാണ് ജീവനൊടുക്കിയത്, മാതാപിതാക്കളും 4 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ഭക്ഷണമടക്കമുള്ളവ വാങ്ങി നൽകാൻ സാധിക്കാത്തതിൽ യുവാവ് അസ്വസ്ഥനായിരുന്നതായി പറയപ്പെടുന്നു.
സരസ്വതി കുഞ്ജ് മേഖലയിൽ ഷെഡ് കെട്ടിയായിരുന്നു , യുവാവും കുടുംബവും താമസിച്ചിരുന്നത്, സമീപവാസികളാണ് കുടുംബത്തെ സഹായിച്ചിരുന്നത്, ഭാര്യ കുഞ്ഞുങ്ങളുമായി പുറത്ത് പോയ സമയത്താണ് യുവാവ് ജീവനൊടുക്കിയത്.
സൗജന്യ ഭക്ഷണം ലഭ്യമായിരുന്നെങ്കിലും ഭിന്നശേഷിക്കാരനായ തനിക്കും , ചെറുമക്കളേയും പ്രായമായ ഭാര്യയേയും കൂട്ടി അത്രദൂരം നടന്നുപോയി അവ വാങ്ങാനും കഴിഞ്ഞിരുന്നില്ലെന്ന് യുവാവിന്റെ ഭാര്യാ പിതാവ് വ്യക്തമാക്കി.
ജോലികൾ കുറഞ്ഞതിനാൽ വാടക നൽകാൻ കഴിയാതിരുന്ന യുവാവിനെ വീട്ടുടമസ്ഥൻ ശകാരിക്കുക കൂടി ചെയ്തതോടെ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ പൂനം വ്യക്തമാക്കി.
Post Your Comments