ലോക്ക് ഡൗണ്‍ കാലത്ത് പോണ്‍ സൈറ്റില്‍ കയറിയാല്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് പോണ്‍ സൈറ്റുകളില്‍ കയറുന്നവരുടെ വീഡിയോകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. സൈറ്റില്‍ കയറിയവരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ചാണ് ഭീഷണി.
പോണ്‍ വെബ്സൈറ്റുകളില്‍ ഉള്ള വൈറസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക. തുടര്‍ന്ന് ഇവരെ സംബന്ധിച്ച സ്വകര്യ വിവരങ്ങള്‍, ഫേസ്ബുക്ക്, ഇ മെയില്‍ വിവരങ്ങള്‍ എല്ലാം ഇവര്‍ ചോര്‍ത്തുമെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ് സൂപ്രണ്ട് ബാല്‍സിങ് രജ്പുത് പറഞ്ഞു. പിന്നീട് ഇവര്‍ അത് ഉപയോഗിച്ച് ഭീഷണിപെടുത്തുന്നു. ബിറ്റ് കോയിന്‍ വഴി തുക നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ഇ മെയില്‍ ഭീഷണി സന്ദേശം പലര്‍ക്കും ഇതിനോടകം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ അശ്ലീല വീഡിയോകള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും.സ്വകാര്യ വിവരങ്ങള്‍ക്ക് പുറമെ സ്വയഭോഗം ചെയ്യുന്ന വീഡിയോ വരെ കയ്യിലുണ്ടെന്നും അത് പുറത്തു വിടുമെന്നും വരെ ഇമെയില്‍ ഭീഷണിയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരാളോട് 2900 ഡോളര്‍ ആവശ്യപ്പെട്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Post Your Comments