കാഠ്മണ്ഡു: അശ്ലീല വെബ്സെെറ്റുകള്‍ നിരോധിക്കാന്‍ ഒരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത്തരം സെെറ്റുകള്‍ കാരണാവുന്നു എന്ന് കാണിച്ചാണ് അശ്ലീല വെബ്സെെറ്റുകള്‍ നിരോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉത്തരവിട്ടത്. തെക്കന്‍ നേപ്പാളില്‍ ബലാത്സംഗത്തിനിരായ സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെയാണ് ഇത്തരം സെെറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ വഴി അശ്ലീല ചിത്രങ്ങളും ലഭിക്കുന്നത് തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Post Your Comments