ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള 827 വെബ്‌സൈറ്റുകള്‍ തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അശ്ലീല ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്‌സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
857 വെബ്‌സൈറ്റുകള്‍ തടയാനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ പരിശോധനയില്‍ 30 സൈറ്റുകളില്‍ ഇത്തരത്തിലുള്ള ഉള്ളടക്കം ഇല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അവയ്‌ക്കെതിരെ നടപടി ഒഴിവാക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 827 വെബ്‌സൈറ്റുകള്‍ തടയാന്‍ മന്ത്രാലയം ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് പ്രകാരം എല്ലാ എല്ലാ ഇന്റര്‍നെറ്റ് സേവന ലൈസന്‍സികളോടും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ടെലികോം വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
2018 സെപ്തംബര്‍ 27 നാണ് ഹൈക്കോടതി വെബ്‌സൈറ്റ് നിരോധിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം എട്ടിന് ഇത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഇലക്ട്രോണിക് മന്ത്രാലയത്തിന് ലഭിക്കുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
Post Your Comments