Latest NewsNewsIndia

അങ്കിത് ശർമ കേസ് : അമേരിക്കൻ വാർത്താ ഏജൻസിക്ക് എതിരെ മഹാരാഷ്ട്ര സൈബർ സെൽ എടുത്ത കേസ് ഡൽഹി പൊലീസിന് കൈമാറി.

ഇത് പരാതിക്കാരായ ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററിയെന്ന ആക്റ്റിവിസ്റ്റ് സംഘടനയെ അറിയിച്ചിട്ടുണ്ട്.

ഡൽഹി : അമേരിക്കൻ വാർത്താ ഏജൻസിയായ വാൾസ്ട്രീറ്റ് ജേണലിനെതിരെ  (ഡബ്ല്യുഎസ്ജെ) മഹാരാഷ്ട്ര സൈബർ സെൽ എടുത്ത പരാതി ഇന്ന് ഡൽഹി പോലീസിന് കൈമാറി. കേസിനാസ്പദമായ സംഭവം നടന്നത് ദില്ലിയിലായതിനാലാണ് ഈ കൈമാറ്റം . ഇത് പരാതിക്കാരായ ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററിയെന്ന ആക്റ്റിവിസ്റ്റ് സംഘടനയെ അറിയിച്ചിട്ടുണ്ട് . ഡൽഹി അക്രമത്തെക്കുറിച്ചും ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും ഡബ്ല്യുഎസ്ജെ തെറ്റായി റിപ്പോർട്ട് ചെയ്തതായി ആക്ടിവിസ്റ്റ് സംഘടന മഹാരാഷ്ട്ര സൈബർ സെല്ലിൽ പരാതി ബോധിപ്പിച്ചിരുന്നു . . .

ഡൽഹി കലാപത്തിൽ അങ്കിത് ശർമ കൊല ചെയ്യപ്പെട്ടത് ജയ് ശ്രീരാം  വിളിച്ച ജനക്കൂട്ടമാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചു എന്ന രീതിയിലാണ് വാൾ സ്ട്രീറ്റ് ജേർണലിൽ വാർത്താ വന്നത്. ഇത് ഒരു പ്രത്യേക മതത്തെ അപകീർത്തിപ്പെടുത്തുകയും സാമുദായിക സംഘർഷം വ്യാപിപ്പിക്കുകയും ചെയ്തുവെന്ന് ഡബ്ല്യുഎസ്ജെ പരാതിയിൽ ഉന്നയിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button