
ന്യൂഡല്‍ഹി: 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചന. 857 വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാൽ ഇതിയിൽ ഇതിൽ 30 എണ്ണത്തില്‍ അശ്ലീല ഉള്ളടക്കമല്ല ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 827 വെബ്സൈറ്റുകള്‍ മാത്രം ബ്ലോക്കുചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ദെഹ്റാദൂണില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നിതിനിടെയാണ് അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments